
നാന്മറനേരായ രാമായണം ചമയ്ക്കയാൽ
നാന്മുഖനുള്ളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി-
താൻ മമ വരം തരികെപ്പോഴും വന്ദിക്കുന്നേൻ.
രാമനാമത്തെസ്സദാകാലവും ജപിച്ചീടും
കാമനാശനനുമാവല്ലഭവൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ
മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ
2 comments:
ഓം നമ: ശിവായ:
പകലുകൾക്കും രാത്രികൾക്കും നാഥനാം പരമേശ്വരാ
തൊഴുതിടുന്നു ഭക്തിപൂർവ്വം നിമ്പദം കരുണാകരാ.
കാണ്മതെല്ലാം നിന്റെരൂപം, കേൾപ്പതോനിൻ ശ്രുതികളും,
നിന്റെയിഛയ്ക്കൊത്തുലോകചക്രവും തിരിയുന്നഹോ
നിന്റെ കേളീരംഗമാണീയൂഴിയംബരമാഴിയും,
നിന്റെ സങ്കൽപ്പപ്രഭാവം കാട്ടിടുന്നുചരാചരം,
നീ ചിരിച്ചു, സൂര്യനുണ്ടായ്, നിൻ മൃദസ്മിതമിന്ദുവായ്
താരകൾനിൻരോമഹർഷം, പാദതീർത്ഥംതടിനികൾ,
ഇക്ഷണത്താലിപ്രപഞ്ചം സൃഷ്ടിചെയ്തുരസിപ്പു നീ
വാഴ്ത്തിടുന്നു വണങ്ങിടുന്നു നിന്നെ ഞങ്ങൾ മഹേശ്വരാ
സച്ചിദാനന്ദസ്വരൂപാ! സർവ്വദു:ഖവിഭഞ്ജനാ!
വാഴ്ക ഞങ്ങൾക്കുള്ളിലെന്നും ധ്യാനമംഗളമൂർത്തിയായ്
ധ്യാനമംഗളമൂർത്തിയായ് കരുണാകരാ പരമേശ്വരാ കരുണാകരാ പരമേശ്വരാ
Post a Comment